NEWS

ഭർത്താവ് സാമൂഹിക അകലം പാലിക്കുന്നു, ഭാര്യയുടെ പരാതി,ഒടുവിൽ ഭർത്താവിന് ലൈംഗികശേഷി ടെസ്റ്റ്

കോവിഡിനിടെ ഭോപാലിൽനിന്ന് അമ്പരപ്പിക്കുന്ന ഒരു സംഭവം.ഭർത്താവ് തന്നിൽ താല്പര്യം കാണിക്കുന്നില്ലെന്ന് കാണിച്ച് ഭാര്യ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചു. ഭർത്താവിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട ഭാര്യ സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയി.

ഇതേതുടർന്ന് ലീഗൽ സർവീസസ് അതോറിറ്റി ഉദ്യോഗസ്ഥർ ഭർത്താവിനെ ബന്ധപ്പെട്ടു. കോവിഡിനെ ഭയന്ന് താൻ സാമൂഹിക അകലം പാലിക്കുക ആണെന്നാണ് ഭർത്താവിന്റെ വിശദീകരണം.ഭാര്യയുടെ വീട്ടുകാർക്ക് കോവിഡ് വന്നിരുന്നു എന്നും അതുകൊണ്ടാണ് സാമൂഹ്യ അകലം പാലിച്ചത് എന്നുമാണ് ഭർത്താവിന് പറയാൻ ഉള്ളത്.

ഒടുവിൽ ഭർത്താവിന് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നു.ലൈംഗിക ശേഷി ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് ഇരുവരും ഒന്നിച്ചു പോകാൻ അധികൃതർ നിർദ്ദേശിച്ചു. ഭാര്യ തയ്യാറായെങ്കിലും കോവിഡ് പരിശോധനാ റിപ്പോർട്ടുമായി വരാനാണ് ഭർത്താവ് ആവശ്യപ്പെട്ടത്. കോവിഡ് മൂർദ്ധന്യത്തിൽ എത്തിയ കാലമായ ജൂൺ 29 നാണ് ഇരുവരും വിവാഹിതരായത്. ഡിസംബർ രണ്ടിനാണ് ഭാര്യ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചത്.

Back to top button
error: