NEWS

കർഷകർക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭയും, സർക്കാരുമായുള്ള ചർച്ചയിൽ ഇറങ്ങിപ്പോകുമെന്ന് കർഷക സംഘടനകൾ-കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ

സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ.ജനങ്ങളെ അതിന് അനുവദിക്കണമെന്നും ഐക്യരാഷ്ട്രസഭാ വക്താവ്. ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന.

അതേസമയം കർഷകരും സർക്കാരും തമ്മിലുള്ള ചർച്ച തുടരുകയാണ്. കാർഷിക നിയമങ്ങൾ പൊളിച്ചെഴുതണം എന്നുതന്നെയാണ് കർഷകർ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുന്നത് കർഷകർ വ്യക്തമാക്കി. ഇഷ്ടമുള്ള ഭേദഗതിക്ക് തയ്യാറെന്ന് പഞ്ചാബിൽ നിന്നുള്ള ബിജെപി മന്ത്രി സോം പ്രകാശ് അറിയിച്ചു.എഴുതിത്തയ്യാറാക്കിയ മിനുട്സ് പകർപ്പ് സർക്കാർ കർഷകർക്ക് കൈമാറി.

പ്രക്ഷോഭങ്ങളുടെ ഭാഷ മാത്രമേ ഇപ്പോൾ സർക്കാരിന് മനസ്സിലാകൂ എന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. യമുന എക്സ്പ്ലെസ് വേയിൽ കർഷകരും പൊലീസും തമ്മിൽ നേരിയ സംഘർഷം. ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച കർഷകരെ പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണ്.

Back to top button
error: