കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നു: ശശി തരൂര്‍

തിരുവനന്തപുരം: മാരകമായ മക്കുമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കാനുള്ള യുഎന്‍ തീരുമാനത്തെ പിന്തുണച്ച്‌ ഡോ.ശശീ തരൂര്‍ എംപി. രണ്ട്‌ വര്‍ഷം മുന്‍പ്‌ താന്‍ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കിയിട്ടുള്ളതാണെന്നും തരൂര്‍ ട്വീറ്റ്‌ ചെയ്‌തു. എന്നാല്‍ അന്ന്‌ ആ അഭിപ്രായം പങ്കുവെച്ചതിന്‌ താന്‍ ആക്രമിക്കപ്പെട്ടെന്നും തരൂര്‍ വ്യക്തമാക്കുന്നു.

കഞ്ചാവ്‌ അപകടകരമായ ലഹരിമരുന്നല്ലെന്ന്‌ യുഎന്‍ കമ്മിഷന്‍ ഫോര്‍ നാഷ്‌നല്‍ ഡ്രഗ്‌സില്‍ വന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച പശ്ചാത്തലത്തിലാണ്‌ തരൂരിന്റെ ട്വീറ്റ്‌ . ബോളിവുഡ്‌ താരങ്ങളെ വരെ കുടുക്കാന്‍ നാര്‍കോടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോ ആരോപിക്കുന്ന കഞ്ചാവ്‌ ഉപയോഗത്തെ, ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളാണ്‌ അനുകൂലിച്ചത്‌. ഞാന്‍ ഒരിക്കലും കഞ്ചാവ്‌ ഉപയോഗിച്ചിട്ടില്ല. രണ്ട്‌ വര്‍ഷം മുമ്പ്‌‌ ഇത്‌ നിയമവിധേയമാക്കണമെന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ നേരെ ആക്രമണമുണ്ടായി. കഞ്ചാവ്‌ കൈവശം വെച്ചതിന്‌ ബോളിവുഡ്‌ താരങ്ങളെ അറസ്‌റ്റ്‌ ചെയ്യുന്നതിനിടയിലും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍ നിന്ന്‌ കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎന്‍ കമ്മിഷന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. തരൂര്‍ ട്വീറ്റ്‌ ചെയതു.

2018ലാണ്‌ കഞ്ചാവിനെ നിയമവിധേയമാക്കുന്നത്‌ സംബന്ധിച്ച്‌ തരൂര്‍ ട്വീറ്റ്‌ ചെയതത്‌. അനന്തിരവന്‍ അവിനാശ്‌ തരൂരുമായുള്ള സംഭാഷണത്തിലാണ്‌ അന്ന്‌ തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്‌. അന്നത്തെ ട്വീറ്റുകളും തരൂര്‍ പങ്കുവെച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version