NEWS

27 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്ന് കുഞ്ഞ്, ലോക റെക്കോർഡ്

ഒരു കുഞ്ഞു ജനിക്കാൻ കാലാവധി 27 വർഷം. 1992ലാണ് അമേരിക്കയിൽ ഭ്രൂണം ഫ്രീസറിൽ സൂക്ഷിക്കാൻ ആരംഭിച്ചത്. രണ്ടു പതിറ്റാണ്ടോളം ആ ഭ്രൂണം അങ്ങനെ തന്നെ ഫ്രീസറിൽ ഇരുന്നു.

2012ൽ ഭ്രൂണം ടെന്നിസി ആസ്ഥാനമായ ദേശീയ ഭ്രൂണ കേന്ദ്രത്തിലേക്ക് മാറ്റി.കുഞ്ഞുങ്ങളില്ലാതെ വിഷമിച്ചിരുന്ന ടീന ജിബ്സനും ഭർത്താവും ആദ്യം ദത്തെടുക്കാൻ ആയിരുന്നു തീരുമാനിച്ചത് . എന്നാൽ മാതാപിതാക്കളുടെ നിർദേശമനുസരിച്ചാണ് ഭ്രൂണം സ്വീകരിക്കാൻ തയ്യാറായത്.

ടെന്നിസി ആസ്ഥാനമായ ദേശീയ ഭ്രൂണ കേന്ദ്രത്തിൽനിന്നാണ് ടീന ഭ്രൂണം സ്വീകരിച്ചത്. 2016 ൽ ആയിരുന്നു അത്. ആദ്യം 24 വർഷം പഴക്കമുള്ള ഭ്രൂണം ആയിരുന്നു നിക്ഷേപിച്ചത്. അങ്ങനെ എമ്മ എന്ന കുഞ്ഞുണ്ടായി.എമ്മയ്ക്കായിരുന്നു പഴക്കമുള്ള ഭ്രൂണത്തിൽ ഉണ്ടായ കുഞ്ഞ് എന്ന റെക്കോർഡ് ഉണ്ടായിരുന്നത്.

2020ൽ ഇങ്ങനെ വീണ്ടും ഒരു കുഞ്ഞിനെ സ്വീകരിക്കാൻ ടീനയും ഭർത്താവും തീരുമാനിച്ചു.ഇത്തവണ നിക്ഷേപിച്ചത് 25 വർഷം പഴക്കമുള്ള രണ്ട് ഭ്രൂണങ്ങൾ. ഈ വർഷം ഫെബ്രുവരിയിലായിരുന്നു അത്.അതിൽ ഒരു ഭ്രൂണം വികസിച്ചില്ല. എന്നാൽ രണ്ടാമത്തെ ഭ്രൂണം കുഞ്ഞായി മാറി.

“ലോകത്ത് പിറവികൊണ്ട ഏറ്റവും പഴക്കമുള്ള ഭ്രൂണം നിക്ഷേപിച്ചുള്ള കുഞ്ഞ്”ടെന്നീസ് യൂണിവേഴ്സിറ്റിയിലെ പ്രീസ്റ്റൻ മെഡിക്കൽ ലൈബ്രറിയിലെ റിസർച് വിഭാഗം പ്രതിനിധി പറഞ്ഞു.

Back to top button
error: