NEWS

കർഷക പ്രക്ഷോഭത്തിൽ നിർണായക നീക്കം, നിയമത്തിൽ എന്ത് മാറ്റം വരുത്താം എന്ന് ചർച്ച ചെയ്ത് മോഡിയും അമിത് ഷായും

കർഷക പ്രക്ഷോഭത്തിൽ നിർണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കാർഷിക നിയമങ്ങളിൽ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങൾ വരുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഭ്യന്തരമന്ത്രി അമിത് ഷാ യുമായി ചർച്ച ചെയ്തു.

പ്രധാനമന്ത്രിയുടെ കോലം കത്തിക്കും എന്ന് പ്രഖ്യാപിച്ച കർഷകർ ഡിസംബർ 8ന് ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഡി – ഷാ ചർച്ച.
കർഷകർ തർക്കം ഉന്നയിച്ച മേഖലകളിൽ എന്തൊക്കെ മാറ്റം വരുത്താം എന്നായിരുന്നു പ്രധാനമന്ത്രിയും അമിത്ഷായും ചർച്ച നടത്തിയത്.നരേന്ദ്ര മോഡി പ്രതിരോധമന്ത്രി രാജ്യമായി ചർച്ച നടത്തി.

തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ പ്രഖ്യാപിച്ചു. രണ്ടു മണിക്കാണ് കർഷകരും സർക്കാർ പ്രതിനിധികളുമായുള്ള ചർച്ച. കർഷകർക്ക് പിന്തുണയുമായി സേലത്ത് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടന്നു.

Back to top button
error: