കുഞ്ചാക്കോ ബോബനും മിഥുന്‍ മാനുവലും ഒരുമിക്കുന്നു: അണിയറയില്‍ ഒരുങ്ങുന്നത് അഞ്ചാംപാതിര 2.?

ലയാളസിനിമയില്‍ വര്‍ഷങ്ങളായി ചോക്ലേറ്റ് ഹീറോ എന്ന പരിവേഷം നിലനിര്‍ത്തിപ്പോരുന്ന ഏകതാരം കുഞ്ചാക്കോ ബോബനാണ്. അനിയത്തിപ്രാവെന്ന ആദ്യ ചിത്രത്തിലൂടെ താരം സമ്പാദിച്ച ചോക്ലേറ്റ് ഹീറോ എന്ന പട്ടം ഏറ്റ് വാങ്ങാന്‍ മറ്റൊരു യുവതാരം പിന്നീട് മലയാളത്തില്‍ വന്നിട്ടില്ലെന്നത് മറ്റൊരു സത്യം. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന കുഞ്ചാക്കോ ബോബന്റെ രണ്ടാം വരവ് ചലച്ചിത്ര പ്രേമികളെയും സാങ്കേതിക പ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

രണ്ടാം വരവില്‍ തനിക്ക് മേല്‍ പ്രേക്ഷകര്‍ ചാര്‍ത്തിയിരുന്ന സുന്ദരനായ ചെറുപ്പക്കാരന്‍ എന്ന ലേബല്‍ മാറ്റി വില്ലനായും സഹനടനായുമൊക്കെ താരം സ്‌ക്രീനില്‍ തിളങ്ങി. തന്നെ വെച്ച് മുന്‍പ് ആരും ചിന്തിക്കാതിരുന്ന കഥാപാത്രങ്ങള്‍ രണ്ടാം വരവില്‍ തനിക്ക് ലഭിക്കുന്നുണ്ടെന്ന് താരം ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

രണ്ടാം വരവിലെ കുഞ്ചാക്കോ ബോബന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാംപാതിര എന്ന ചിത്രത്തിലെ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനില്‍ സൈക്കോളജിസ്റ്റ്. ചിത്രം 2021 ലെ ഏറ്റവും വലിയ വാണിജ്യ വിജയമെന്ന ഖ്യാതിയും നേടിയിരുന്നു.

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അഞ്ചാംപാതിര ഒരുക്കിയ അതേ ടിം വീണ്ടും മറ്റൊരു ചിത്രത്തിനായി കൈകോര്‍ക്കുന്നുവെന്നതാണ്. കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. അതേ ടിം വീണ്ടും ഒന്നിക്കുമ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് അഞ്ചാംപാതിരയുടെ രണ്ടാം ഭാഗമാണോ എന്നും സംശയം പ്രകടിപ്പിച്ചവരുണ്ട്. ചാക്കോച്ചന്റെ പോസ്റ്റില്‍ ആരാധകര്‍ സംശയം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചിട്ടില്ല. എന്തായാലും കുഞ്ചാക്കോ ബോബന്റെ കരിയറിലെ മറ്റൊരു ബ്രേക്ക് ആവും ചിത്രമെന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version