NEWS

കൊച്ചിയിൽ സ്ത്രീ ഫ്ലാറ്റിൽ നിന്ന് താഴേക്ക് വീണു, സംഭവത്തിൽ ദുരൂഹത

കൊച്ചിയിൽ സ്ത്രീ ഫ്ലാറ്റിൽ നിന്നു താഴേക്ക് വീണു.മറൈൻഡ്രൈവിൽ ഉള്ള ഫ്ലാറ്റിൽ നിന്നാണ് സ്ത്രീ താഴേക്ക് വീണത്. പുലർച്ചെ 5 മണിയോടെയാണ് സംഭവം.

അമ്പത് വയസ് പ്രായമുള്ള തമിഴ്നാട് സ്വദേശിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് വീണത്.

യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമയിൽനിന്ന് പോലീസ് മൊഴിയെടുത്തു കൊണ്ടിരിക്കുകയാണ്. നാലുവർഷം മുമ്പ് ഈ ഫ്ളാറ്റിൽ സമാനമായ സംഭവം ഉണ്ടായതായി സൂചനയുണ്ട്. ഇതാണ് സംഭവത്തിൽ ദുരൂഹത ആരോപിക്കാൻ കാരണം.

Back to top button
error: