ബുറേവി ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ മരണം 11

ചെ​ന്നൈ: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ മരിച്ചവരുടെ എണ്ണം 11 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ല്‍ ബു​റേ​വി​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്നും അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ‍​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തു​ശേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു.

നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​രു​ക​യും ക​ന​ത്ത കൃ​ഷി​നാ​ശ​മു​ണ്ടാ​വു​ക​യും ചെ​യ്തു​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​ര​മാ​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version