സംസ്ഥാനത്തെ ഒരു പ്രമുഖൻ കൂടി കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിൽ, വിദേശയാത്രകൾ അന്വേഷിക്കും,സ്റ്റാഫിനെ ചോദ്യം ചെയ്യും

സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് കൂടി കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലേക്ക് വരുന്നു. ഇദ്ദേഹത്തിന്റെ വിദേശയാത്രകൾ കേന്ദ്രഏജൻസികൾ അന്വേഷിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഇദ്ദേഹവുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്റ്റാഫിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഇദ്ദേഹവുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നിർണായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ മൊഴിയിലെ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും ഇദ്ദേഹവുമായി ബന്ധപ്പെട്ട പരിശോധനയിലാണ്.

സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്നസുരേഷ്,പിഎസ് സരിത് എന്നിവരുടെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തെത്തിയാൽ അവരുടെ ജീവനുപോലും ഭീഷണി ആകുമെന്ന് കസ്റ്റംസ് കോടതിയിൽ വാദിച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version