വീണ്ടും നടരാജൻ ,ആദ്യ ട്വൻറി ട്വൻറിയിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ട്വൻറി ട്വൻറി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം .11 റൺസിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തത് .

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ടി നടരാജനും യൂസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യൻ ജയത്തിൽ നിർണായക പങ്കുവഹിച്ചത് .നടരാജന്റെ അരങ്ങേറ്റ മത്സരമാണിത് .നാല് ഓവറിൽ മുപ്പത് റൺസ് വഴങ്ങിയാണ് നടരാജൻ 3 വിക്കറ്റ് എടുത്തത് .

162 റൺസാണ് ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം .ഓസീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു .51 റൺസെടുത്ത കെ എൽ രാഹുൽ ,44 റൺസെടുത്ത രവീന്ദ്ര ജഡേജ ,23 റൺസെടുത്ത സഞ്ജു സാംസൺ എന്നിവരാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർമാർ .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version