മില്യണടിച്ച് കിം കിം കിം……

റങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയ ഗാനമാണ് സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ പാടിയ കിം കിം കിം. ഇപ്പോഴിതാ ഈ ഗാനം മില്യണടിച്ചിരിക്കുകയാണ്. ജാക്ക് N ജില്‍ എന്ന ചിത്രത്തിലാണ് ഇരിങ്ങാലക്കുടക്കാരന്‍ റാം സുന്ദറിന്റെ സംഗീതത്തില്‍ വിരിഞ്ഞ ഗാനം മഞ്ജു പാടിയത്.

ഗാനത്തിന് വരികള്‍ എഴുതിയത് ബി.കെ ഹരിനാരായണനാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാട്ട് പ്രേക്ഷകര്‍ക്കരികിലെത്തിയത്. മഞ്ജു വാരിയറുടെ ഡബിള്‍ എനര്‍ജിയോടെയുള്ള ഗാനം ആസ്വാദകര്‍ ഒന്നാകെ നെഞ്ചേറ്റി. ആദ്യ ദിനം തന്നെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ച പാട്ട് ഇപ്പോഴും ലൈക്കും ഷെയറും കമന്റും നേടി മുന്നേറുകയാണ്.

ഒരു കാലത്ത് സൂപ്പര്‍ ഹിറ്റായ ‘ചെമ്പകമേ’.. തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യുകയും , നിരവധി ഹിറ്റ് ആല്‍ബം സോങ്ങുകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത റാം സുരേന്ദറിന്റെ 25 കൊല്ലത്തെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമായത്. സന്തോഷ് ശിവന്‍ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ പുതിയൊരു തുടക്കം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റാം . കിം കിം കിം ശ്രദ്ധിക്കപ്പെട്ടതോടെസംഗീത സംവിധായകന്‍ റാമിനെ തേടി സിനിമ മേഖലയില്‍ നിന്നും സംഗീത ലോകത്തു നിന്നും നിരവധി വിളികള്‍ എത്തുന്നു. ജാക് N ജില്‍ എന്ന ചിത്രത്തില്‍ ഇനിയും മൂന്നു വ്യത്യസ്ത ഗാനങ്ങള്‍ കൂടി റാമിന്റേതായി പുറത്തിറങ്ങാനുണ്ട്.

പാട്ട് പാടി ഞെട്ടിച്ചതിനു പിന്നാലെ കിം കിമ്മിന് കിടിലന്‍ ചുവടുകളുമായും മഞ്ജു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.എന്തായാലും മഞ്ജുവിന്റെ കിം കിം പാട്ടും ഡാന്‍സും ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

‘ഉറുമി’ക്ക് ശേഷം ഒന്‍പത്വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് സന്തോഷ് ശിവന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷഹീര്‍, കാളിദാസ് ജയറാം, നെടുമുടിവേണു, അജു വര്‍ഗീസ്,ബേസില്‍ജോസഫ്, ഇന്ദ്രന്‍സ് , എസ്തര്‍ അനില്‍, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version