LIFENEWS

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയെ അമ്പരപ്പിക്കുന്നത് ,ആർഎസ്എസ് ആസ്ഥാനത്തും തോൽവി

മഹാരാഷ്ട്ര നിയമസഭാ കൌൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അമ്പരപ്പിക്കുന്ന തോൽവി .തെരഞ്ഞെടുപ്പ് നടന്ന 6 സീറ്റിൽ നാലിടത്ത് ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യമാണ് ജയിച്ചത് .സ്വതന്ത്രൻ ഒരു സീറ്റിൽ ജയിച്ചപ്പോൾ ബിജെപിയ്ക്ക് ജയിക്കാനായത് ഒരു സീറ്റിൽ മാത്രം .

ആർഎസ്എസ് ആസ്ഥാനം നിലകൊള്ളുന്ന നാഗ്പൂരിലും ശക്തിദുർഗമായ പുണെയിലും തോറ്റത് ബിജെപിയെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത് .കോൺഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടിയാണ്തോറ്റത് എന്നത് ബിജെപിയെ ആശങ്കയിൽ ആക്കുന്നു .30 കൊല്ലമായി ബിജെപി തുടർച്ചയായി ജയിക്കുന്ന സീറ്റ് ആണ് നാഗ്പൂർ .

മറ്റൊരു ശക്തികേന്ദ്രമായ അമരാവതിയിലും ബിജെപി കോൺഗ്രസിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു .മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് തോൽവി .

Back to top button
error: