വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി; ശിവശങ്കറിന്റേയും സ്വപ്‌നയുടേയും വാട്ട്‌സാപ്പ് ചാറ്റുകള്‍ ശേഖരിക്കാന്‍ വിജിലന്‍സിന് അനുമതി

ടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വാട്ട്‌സാപ്പ് ചാറ്റുകള്‍ പരിശോധിക്കാന്‍ വിജിലന്‍സിന് എന്‍ഐഎ കോടതിയുടെ അനുമതി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്ട്‌സാപ്പ് ചാറ്റുകള്‍ പരിശോധിക്കാനാണ് വിജിലന്‍സിന് എന്‍ഐഎ കോടതി അനുമതി നല്‍കിയിരിക്കുന്നത്. മാത്രമല്ല ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനുളള അനുമതിയും വിജിലന്‍സിന് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശിവശങ്കറിന്റേയും സ്വപ്‌നയുടേയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്ട്‌സാപ്പ് ചാറ്റുകള്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ കമ്മീഷന്‍ ഇടപാട് നടന്നുവെന്നാണ് ഇതുവരെ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ വാട്ട്‌സാപ്പ് ചാറ്റ് ലഭിച്ചാല്‍ കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വാട്ടാസാപ്പ് ചാറ്റുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version