LIFENEWS

ബുറേവിയുടെ ശക്തി കുറഞ്ഞു ,കേരളത്തിൽ ന്യൂനമർദ്ദം മാത്രം

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂന മർദ്ദമായി മാറി ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിൽ എത്തും .കേരളത്തിലെ റെഡ് ,ഓറഞ്ച് അലെർട്ടുകൾ പിൻവലിച്ചു .തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ,കൊല്ലം ,ഇടുക്കി ,കോട്ടയം ,പത്തനംതിട്ട ,എറണാംകുളം ,കോഴിക്കോട്,വയനാട് ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു .

കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര മർദ്ദമായി തമിഴ്‍നാട്ടിലൂടെ സഞ്ചരിച്ച് ബുറേവി ശക്തി കുറഞ്ഞായിരിക്കും കേരളത്തിൽ പ്രവേശിക്കുക .കേരളത്തിൽ പ്രവേശിക്കുമ്പോൾ വേഗം 30 മുതൽ 40 കിലോമീറ്റർ എന്നാണ് പ്രവചനം .തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദ്ദം അറബിക്കടലിൽ എത്തും .

Back to top button
error: