LIFENEWS

കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ച പരാജയം, ഡൽഹി അതിർത്തികൾ ഉപരോധിച്ച് കർഷകർ

കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ നാലാംവട്ട ചർച്ചയും പരാജയപ്പെട്ടു.7 മണിക്കൂർ ആണ് ചർച്ച നടന്നത്. ഡിസംബർ 5 നു അടുത്ത ഘട്ട ചർച്ച നടക്കും.

താങ്ങു വിലയിൽ മാറ്റമുണ്ടാകില്ലെന്ന ഉറപ്പാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷകർക്ക് നൽകിയത്.എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ ആണ് കർഷകർ.കേന്ദ്രം നൽകിയ ഉച്ചഭക്ഷണം കർഷകർ നിരസിച്ചു. പകരം കർഷകർക്ക് സംഘടനകൾ ആംബുലൻസിൽ ഭക്ഷണം എത്തിച്ചു.

അതേസമയം, ഡൽഹിയുടെ അതിർത്തി കവാടങ്ങൾ കർഷകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റോഡുകളിൽ നൂറുകണക്കിന് ട്രാക്റ്ററുകൾ അണിനിരന്നിരിക്കുകയാണ്. വലിയ ഗതാഗത തടസം ആണ് ഡൽഹിയിൽ ഇപ്പോഴുള്ളത്.

Back to top button
error: