LIFETRENDING

പാവ കഥൈകളുടെ ട്രെയിലര്‍ പുറത്ത്‌

നാല് സംവിധായകര്‍ ഒരുമിക്കുന്ന ആന്തോളജി ചിത്രം പാവ കഥൈകളുടെ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവരാണ്.

ഡിസംബര്‍ 18 ന് ചിത്രം റീലിസ് ചെയ്യുക. ചിത്രത്തിന്റേതായി പുറത്തിറക്കിയിരിക്കുന്ന ആദ്യ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നയത്.

കെട്ടുറപ്പുള്ള തിരക്കഥയുടെ ശക്തമായ ആവിഷ്‌കാരമായിരിക്കും പാവ കഥൈകള്‍ സംസാരിക്കുക. അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു, സിമ്രാന്‍, സായ് പല്ലവി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Back to top button
error: