ലൈഫ് മിഷൻ പദ്ധതിയിൽ മൊത്തം കൈക്കൂലിയെന്ന് ഇ ഡി കോടതിയിൽ

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കൈക്കൂലി ഉണ്ടെന്ന് സംശയിക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ .ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണ് .വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ കരാർ ലഭിച്ച യൂണിറ്റാക് എന്ന കമ്പനിയിൽ നിന്ന് ശിവശങ്കർ ഐ എ എസ് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ഇ ഡി കോടതിയിൽ വ്യക്തമാക്കി .

ഇ ഡി കേസിൽ ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് ഇ ഡി ഇക്കാര്യങ്ങൾ കോടതിയിൽ വ്യക്തമാക്കിയത് .സ്വപ്ന സുരേഷ് നവംബർ 10 ന് നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഇ ഡി ചൂണ്ടിക്കാട്ടി .

ലൈഫ് മിഷൻ ,കെ ഫോൺ തുടങ്ങിയവയുടെ രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് നൽകിയിരുന്നു .ഇരുവരും തമ്മിലുള്ള വാട്സ്ആപ് ചാറ്റുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ഇ ഡി വിലയിരുത്തുന്നു .ലൈഫ് മിഷനിലെ 36 പദ്ധതികളിൽ 26 എണ്ണവും വാട്സ്ആപ് ചാറ്റുകളിൽ പറയുന്ന രണ്ടു കമ്പനികൾക്കാണ് ലഭിച്ചത് എന്നും ഇ ഡി വ്യക്തമാക്കുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version