LIFENEWS

ബുറെവി ഗതി മാറുന്നു ,കൊല്ലം ജില്ലയിലും പ്രവേശിച്ചേക്കും

ബുറെവി ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു .ബുറെവി തിരുവനന്തപുരം, കൊല്ലം അതിർത്തികളിൽ പ്രവേശിക്കാൻ സാധ്യത .തൂത്തുക്കുടിയിൽ നിന്ന് തിരുനെൽവേലി കടന്നാണ് കേരളത്തിൽ എത്തുന്നത് .

നാലിന് രാവിലെ തമിഴ്‌നാട് തീരത്തെത്തും .അവിടെ നിന്ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തി കുറഞ്ഞ് കേരളത്തിന്റെ തെക്ക് ഭാഗത്ത് കൂടെ അറബിക്കടലിലേക്ക് പോകും എന്നാണ് വിവരം .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട് .

നേരത്തെ തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് കൂടെ കടന്നു പോകും എന്നായിരുന്നു പ്രവചനം .വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലർച്ചയോടെയോ ആകും ബുറെവി കേരളം കടന്നു പോകുക .മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴയ്ക്കും ബുറെവി കാരണമാകാം .

Back to top button
error: