NEWS

മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ അറസ്റ്റില്‍

ചെന്നൈ: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ അറസ്റ്റില്‍. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും വനിതാ ജഡ്ജിമാര്‍ക്കും ജഡ്ജിമാരുടെ ഭാര്യമാര്‍ക്കും എതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.ബുധനാഴ്ച ചെന്നൈയില്‍ വച്ചാണു കര്‍ണനെ അറസ്റ്റ് ചെയ്തത്.

മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ ചെന്നൈ പൊലീസ് സൈബര്‍ സെല്‍ കര്‍ണനെതിരെ കേസെടുത്തിരുന്നു. മാത്രമല്ല കര്‍ണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് പരാതി നല്‍കിയിരുന്നു.

കോടതികളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വനിതാ ജഡ്ജിമാര്‍ക്കു നേരെയും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതായാണ് കര്‍ണന്‍ ഒരു വിഡിയോയില്‍ ആരോപിച്ചത്.

Back to top button
error: