LIFETRENDING

ഇന്ദ്രജിത്തിന്റെ ക്രൈം ത്രില്ലര്‍ ചിത്രം ‘അനുരാധ ക്രൈം NO.59/2019’ തുടങ്ങി

ന്ദ്രജിത്ത്, അനു സിത്താര, വിഷ്്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസി സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം NO.59/2019 എന്ന ചിത്രത്തിന്റെ ചിത്രീകരണം കടുത്തിരുത്തിയില്‍ ആരംഭിച്ചു.

ഷാന്‍ തുളസീധരനും, ജോസ് തോമസ് പോളക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യാം കുമാര്‍, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, ശ്രീജിത്ത് രവി, സുനില്‍ സുഗദ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛാടാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കു. ഡിക്‌സണ്‍ പൊഡുത്താസാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ക്കോട്ട, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എറണാകുളവും പരിസര പ്രദേശങ്ങളുമാണ്‌.

Back to top button
error: