NEWS

ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മന്ത്രി വെ.കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. രണ്ടാഴ്ചത്തേക്കാണ് കോടതി കാലാവധി നീട്ടിയത്. അതേസമയം, ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തളളി.

നേരത്തെ ആശുപത്രിയിലെത്തി അഞ്ചു മണിക്കൂര്‍ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് കോടതി അനുവാദം നല്‍കിയിരുന്നു. ഇത് കര്‍ശന വ്യവസ്ഥകളോടെ ആയിരുന്നു എന്നതിനാല്‍ മതിയായ രീതിയില്‍ ചോദ്യം ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും സാധിച്ചില്ലെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് അനുവാദം നല്‍കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇബ്രാഹിം കുഞ്ഞ് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരും.

അതേസമയം, വരും ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി മേല്‍കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Back to top button
error: