ധനമന്ത്രിക്കെതിരായ പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക് ,സഭാ ചരിത്രത്തിൽ ആദ്യമായി

ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി നിയമസഭാ എത്തിക്സ് കമ്മിറ്റിയ്ക്ക് .കിഫ്‌ബി വിവാദത്തിൽ സി എ ജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി എന്ന വി ഡി സതീശൻ എംഎൽഎയുടെ പരാതിയും ധനമന്ത്രിയുടെ വിശദീകരണവുമാണ് സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ നിയമസഭയുടെ എത്തിക്സ് കമ്മിറ്റിയ്ക്ക് വിട്ടത് .ഒരു മന്ത്രിക്കെതിരായ നോട്ടീസ് തീർപ്പാക്കാൻ തയ്യാറാവാതെ സ്പീക്കർ എത്തിക്സ് കമ്മിറ്റിയ്ക്ക് വിടുന്നത് ഇത് ആദ്യമായാണ് .

സഭയിൽ വെയ്ക്കും മുമ്പ് സി എ ജി റിപ്പോർട്ട് ധനമന്ത്രി പുറത്ത് വിട്ടു എന്നാണ് പരാതി .തോമസ് ഐസക്ക് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്നും രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു .റിപോർട്ട് വെളിപ്പെടുത്തിയതിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറെന്നും എത്തിക്സ് കമ്മിറ്റിയ്ക്ക് വിട്ടാൽ അവിടെ ഹാജരായി നിലപാട് വ്യക്തമാക്കാൻ തയ്യാർ ആണെന്നും ധനമന്ത്രിയും നിലപാട് വ്യക്തമാക്കിയിരുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version