NEWS

ശബരിമല ദർശനത്തിന് കൂടുതൽ തീര്‍ത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല ദർശനത്തിന് കൂടുതൽ തീര്‍ത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . പ്രതിദിന തീർത്ഥാടകരുടെ എണ്ണം രണ്ടായിരമായും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരവുമായാണ് വർദ്ധിപ്പിച്ചത്. ഇത് മുൻപ് യഥാക്രമം ആയിരവും രണ്ടായിരവുമായിരുന്നു. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ബുക്കിംഗ്. sabarimalaonline. org എന്ന വെബ്സൈറ്റില്‍ നിന്നും തീർത്ഥാടകർക്ക് ബുക്കിംഗ് സാധിക്കും.

കോവിഡ്‌ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തീര്‍ത്ഥാടനം. എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.

Back to top button
error: