TRENDING

സിംഗപ്പൂരില്‍ ലാബ് മാംസം വില്‍ക്കാന്‍ അനുമതി

റവുശാലകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ചിരുന്ന മാംസം ഇനി ലാബില്‍ നിന്നും ലഭിക്കുന്നു. സിംഗപ്പൂരിലാണ് ഈ വിചിത്ര സംഭവം.

ലാബില്‍ സൃഷ്ടിച്ചെടുക്കുന്ന ചിക്കന്‍ മാംസം വില്‍ക്കുന്നതിന് യുഎസ് സ്റ്റാര്‍ട്ട് അപ്പായ ഈറ്റ് ജസ്റ്റ് ഗ്രീന്‍ലൈറ്റിനാണ് സിംഗപ്പൂര്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ലാബ് മാംസത്തിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നത്.

ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സാധാരണ മാംസത്തിന് പകരമുള്ള ഉപഭോക്തൃ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലാബ് മാംസം പുറത്ത് വരുന്നത്. അതേ സമയം ശുദ്ധമായ മാംസം എന്നും സംസ്‌കരിച്ച മാംസം എന്നും വിളിക്കപ്പെടുന്ന ലാബില്‍ മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന ഇതിന് നിലവില്‍ ഉത്പാദന ചെലവ് വളരെ കൂടുതലാണ്.

50 ഡോളറാണ് ഇതിന്റെ വിലയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാധാരണ ചിക്കന് തുല്യമായ വിലക്ക് ഇത് നല്‍കാനാകുമെന്ന് ഈറ്റ് ജസ്റ്റിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജോഷ് ടെട്രിക് പറഞ്ഞു. 2021-അവസാനിക്കുന്നതിന് മുമ്പായി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ച് സംരംഭം
ലാഭകരമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ജോഷ് ടെട്രിക് കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ രണ്ട് ഡസനിലധികം കമ്പനികള്‍ നിലവില്‍ ലാബ് മത്സ്യം, ഗോമാംസം, ചിക്കന്‍ എന്നിവ പരീക്ഷിക്കുന്നുണ്ട്.

Back to top button
error: