NEWS

യുഎസ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങി ഷാരൂഖ്‌ ഖാന്റെ ടീം

യുഎസ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങി നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്റെ ഉടമസ്ഥതയിലുള്ള ടീം ഉടന്‍ വരാന്‍ പോകുന്ന യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇറങ്ങും.

അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസുമായി (എയ്‌സ്) സഹകരിച്ചാകും നൈറ്റ് റൈഡേഴ്‌സിന്റെ യുഎസ് ക്രിക്കറ്റ് പ്രവേശമെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ ക്രിക്കറ്റിനു പ്രചാരം കുറവാണെങ്കിലും ഐപിഎല്‍ മാതൃകയിലുള്ള ടൂര്‍ണമെന്റുകളിലൂടെ ഏഷ്യന്‍ വംശജരുടെയും മറ്റും ശ്രദ്ധയാകര്‍ഷിക്കാമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

നടി ജൂഹി ചൗള, ഭര്‍ത്താവ് ജയ് മേത്ത എന്നിവര്‍ക്കും നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പില്‍ ഓഹരി പങ്കാളിത്തമുണ്ട്.

Back to top button
error: