NEWS

കൂടുതൽ റോഡുകൾ ഉപരോധിക്കാൻ കർഷകർ,നാളെയെങ്കിലും മെരുക്കാൻ ആകുമോ എന്ന് നോക്കി കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാരുമായുള്ള ആദ്യഘട്ട ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ .ഡൽഹിയിലേക്കുള്ള കൂടുതൽ റോഡുകൾ തടയാൻ ആണ് കർഷക സംഘടനകളുടെ നീക്കം .

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത കർഷക സംഘടനകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു .കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന കർഷകരുടെ ആവശ്യം കേന്ദ്രം തള്ളി .അതേസമയം കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ വെയ്ക്കാമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം .യോഗത്തിൽ കേന്ദ്രം നൽകിയ ചായ പോലും കുടിയ്ക്കാൻ കർഷകർ തയ്യാറായില്ല .

“കാർഷിക നിയമങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ അഞ്ച് അംഗ സമിതിയെ രുപീകരിക്കാം എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത് .എന്നാൽ കർഷക സംഘടനകൾ അത് തള്ളി .”ഭാരതീയ കിസാൻ യൂണിയൻ അംഗം രൂപ്‌സിങ് സംഹാ പറഞ്ഞു .

കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ തന്ത്രങ്ങൾ മെനയാൻ സർക്കാർ വൃത്തങ്ങൾ ഇന്ന് കൂടുതൽ കൂടിയാലോചനകൾ നടത്തും .നാളെ കർഷക സംഘടനകളുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തും .

Back to top button
error: