ഊര്‍മിള മണ്ഡോദ്കര്‍ ശി​വ​സേ​ന​യി​ല്‍ ചേ​ര്‍​ന്നു

മും​ബൈ: കോ​ണ്‍​ഗ്ര​സ് വി​ട്ട ന​ടി ഊര്‍മിള മ​തോ​ന്ദ്ക​ര്‍ ശി​വ​സേ​ന​യി​ല്‍ ചേ​ര്‍​ന്നു. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​വ​ര്‍ ശി​വ​സേ​ന അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള മണ്ഡോദ്കര്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന അവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം മും​ബൈ​യി​ലെ നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ്‌ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ന്മാ​ര്‍ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഊര്‍മിള പാ​ര്‍​ട്ടി​യി​ല്‍നി​ന്ന് രാ​ജി​വെ​ച്ച​ത്.

കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മുഹ്‌സിന്‍ അക്തര്‍ മിര്‍ ആണ് 46കാരിയായ ഊര്‍മിള മണ്ഡോദ്കറുടെ ഭര്‍ത്താവ്. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version