നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷിന്റെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗണേഷിന്റെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം. ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രദീപ്‌ കോട്ടത്തലയ്ക്ക് ജാമ്യം അനുവദിച്ചത്.

2020 ജനുവരി 28ന് നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിനെ പ്രദീപ്‌ കുമാർ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. ദിലീപിന് അനുകൂലമായി മൊഴി നൽകണം എന്നതായിരുന്നു ആവശ്യം. കാസർഗോഡ് പോലീസ് പത്തനാപുരത്ത് എത്തി കെ ബി ഗണേഷ്‌കുമാറിന്റെ വീട് വളഞ്ഞാണ് പുലർച്ചെ പ്രദീപ്‌ കുമാറിനെ അറസ്റ്റ് ചെയ്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version