LIFENEWS

ഐസക്കിനെ തള്ളി പിണറായി ,കെ എസ് എഫ് ഇ പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി ,ഇത് ആദ്യത്തെ പരിശോധന അല്ല ,പരിശോധന നടത്തിയത് വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം,രമൺ ശ്രീവാസ്തവയെ തള്ളിയില്ല

കെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .വിജിലൻസ് നടത്തിയത് അവരുടെ കടമ.ഇത് ആദ്യമായി അല്ല കെ എസ് എഫ് ഇയിൽ പരിശോധന .നടക്കുന്നത് .2019 ൽ 18 പരിശോധനകൾ നടന്നു നടന്നു .2020 ൽ 7 എണ്ണം നടന്നു .

കെ എസ് എഫ് ഇയുടെ കാര്യത്തിൽ ചില പോരായ്മകൾ കണ്ടതിനെ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന . വിവരങ്ങൾ ക്രോഡീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ടർ തന്നെയാണ് മിന്നൽ പരിശോധനയ്ക്ക് നിർദേശം നൽകിയത് .സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടോ എന്ന സംശയത്തിന്റെ പേരിൽ ആയിരുന്നു പരിശോധന .പരിശോധന കഴിഞ്ഞാൽ മേൽനടപടികൾക്കായി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുകയാണ് പതിവെന്നും മുഖ്യമന്ത്രി പറഞ്ഞു .

ഇത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നത ഇല്ല .തന്നെയും തോമസ് ഐസക്കിനെയും ആനത്തലവട്ടം ആനന്ദനേയും തമ്മിൽ തെറ്റിക്കാമെന്ന് ആരും കരുതേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു .

രമൺ ശ്രീവാസ്തവക്കെതിരെയുള്ള ആരോപണവും മുഖ്യമന്ത്രി പ്രതിരോധിച്ചു .സാധാരണ ഗതിയിൽ രമൺ ശ്രീവാസ്തവയ്ക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

Back to top button
error: