സിമ്പുവിനെ ഞെട്ടിച്ച് അമ്മയുടെ സര്‍പ്രൈസ്‌

മിഴ് സിനിമാ ലോകത്ത് വാര്‍ത്തകളിലും വിവാദങ്ങളിലും എപ്പോഴും നിറയുന്ന താരമാണ് സിമ്പു എന്ന സിലമ്പരസന്‍. വിണൈതാണ്ടി വരുവായ എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകര്‍ക്കിടയിലും വലിയ തരംഗമായി മാറിയിരുന്നു. താരമായ അച്ഛന്റെ പാത പിന്‍പറ്റി ചെറുപ്പം മുതലേ ചിമ്പു സിനിമയിലുണ്ട്.

ഇപ്പോള്‍ ചിമ്പു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് പുതിയ ചിത്രമായ ഈശ്വരന്റെ പേരിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന് അമ്മ നല്‍കിയ സമ്മാനമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. മിനി കൂപ്പറാണ് അമ്മ ഉഷ സിമ്പുവിന് സമ്മാനിച്ചത്.

കാറിനൊപ്പം ഉഷ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിലും വ്യക്തിപരമായ കാര്യങ്ങളിലും സിമ്പു കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിന് സമ്മാനമെന്നോണമാണ് ഉഷ മിനി കൂപ്പര്‍ കാര്‍ വാങ്ങി നല്‍കിയത്. സിമ്പുവിന്റെ ഡ്രീം കാറാണ് ഇത്.

സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരനാണ് സിമ്പുവിന്റെ പുതിയ ചിത്രം. ഇതിനായി താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു. സിനിമയ്ക്കായി
നൃത്തം പഠിക്കുന്ന ചിമ്പുവിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. നടി ശരണ്യ മോഹനാണ് താരത്തെ നൃത്തം അഭ്യസിപ്പിച്ചത്.

ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു എത്തുന്നത്. ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്. ലോക്ഡൗണ്‍ കാലത്ത് ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version