NEWS

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യു.ഡി.എഫ്. വെര്‍ച്വല്‍ റാലി ഡിസംബര്‍ 5 ന് ,അഴിമതിക്കെതിരെ യു.ഡി.എഫ്. ജനകീയസദസ് ഡിസംബര്‍ 2  ന്

തിരുവനന്തപുരം : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫ്. സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 5 ന് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു.

എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ അഴിമതിയും ജനദ്രോഹനടപടികളും വികസനവിരുദ്ധമനോഭാവവും ചൂണ്ടിക്കാട്ടിയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.  ഡിസംബര്‍ 5 ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ നടത്തുന്ന വെര്‍ച്വല്‍ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന്‍ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ്. നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍ എന്നിവര്‍ വെര്‍ച്വല്‍ റാലിയില്‍ പങ്കെടുക്കും.

അഴിമതിക്കെതിരെ യു.ഡി.എഫ്. ജനകീയസദസ് ഡിസംബര്‍ 2 ന് (ബുധന്‍)

അഴിമതിക്കാരനായ മുഖ്യമന്ത്രി രാജിവയ്ക്കുക, പ്രതിപക്ഷനേതാവിനും പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കുമെതിരേയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും, സര്‍ക്കാരിന്റെ വികസനപൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് ഡിസംബര്‍ 2 (ബുധന്‍) വൈകുന്നേരം 5 മണിമുതല്‍ 6 മണി വരെ പഞ്ചായത്തിലെ ഏതെങ്കിലും ഒരു സ്ഥലത്ത്  ജനകീയസദസ് സംഘടിപ്പിക്കുന്നതെന്ന്  എം.എം. ഹസ്സന്‍ അറിയിച്ചു. ത്രിതല പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍, കോര്‍പ്പറേഷന്‍,  മുനിസിപ്പാലിറ്റികളിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളും ജനകീയ സദസ്സില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: