LIFETRENDING

ദാവണിയില്‍ സുന്ദരിയായി ഹണി റോസ്; ഫോട്ടോ ഷൂട്ട് വൈറല്‍

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് ഹണി റോസ്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച് തന്റേതായ സാന്നിധ്യം ഹണി റോസ് നേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ദാവണിയില്‍ സുന്ദരിയായി ട്രഡീഷണല്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മനു മുളന്തുരുത്തിയാണ് ഫോട്ടോഗ്രാഫര്‍.

സിനിമയ്ക്ക് പുറമെ ബിസിനസ് രംഗത്തും താരം കൈവെച്ചിട്ടുണ്ട്. രാമച്ചം കൊണ്ടുളള ആയുര്‍വേദിക് സ്‌ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്റെ ഉടമകൂടിയാണ് താരം. തൊടുപുഴ മൂലമറ്റത്താണ് രാമച്ചം സ്‌ക്രബറിന്റെ യൂണിറ്റ്. അച്ഛന്‍ വര്‍ഗീസ് തോമസും അമ്മ റോസ് വര്‍ഗിസുമാണ് യൂണിറ്റ് തുടങ്ങിയത്. നൂറിലേറെ തൊഴിലാളികളുമായി സംരംഭം മികച്ച രീതിയില്‍ തന്നെ മുമ്പോട്ട് പോകുന്നു. ബിഗ്ബ്രദര്‍ എന്ന ചിത്രമാണ് താരം ഒടുവിലായി അഭിനയിച്ചത്.

മുല്‍ കനവെ എന്ന തമിഴ് ചിത്രം, ട്രിവാന്‍ഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്’, ‘സര്‍ സി.പി’ എന്നീ ചിത്രങ്ങളില്‍ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.

Back to top button
error: