ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയില്‍

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയില്‍ എത്തി. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ഇന്ന് രാവിലെയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യാനായി എത്തിയത്.

കര്‍ശനവ്യവസ്ഥകളോടെ ഇന്ന് ഒരു ദിവസം മാത്രം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. രാവിലെ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാനാണ് അനുമതി. ഈ മാസം 18നാണ് വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version