LIFENEWS

അമിത് ഷാ എന്താണ് കരുതുന്നത് ?സോപാധിക ചർച്ച അവഹേളനം ,സമരം ശക്തമാക്കുമെന്ന് മണ്ണിൽ പൊന്നു വിളയിക്കുന്നവർ

കർഷക സമരം അമിത് ഷാ നിശ്ചയിച്ച സ്ഥലത്ത് നടത്താൻ മനസില്ലെന്ന് കർഷക സംഘടനകൾ .നിബന്ധനകൾ മുന്നോട്ട് വച്ച് ചർച്ചയാവാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കർഷകരെ അവഹേളിക്കലാണ് .സർക്കാർ നിർദേശം പാലിച്ച് ബുറാടിയിലേയ്ക്ക് പോകില്ല .നഗരത്തിന്റെ കവാടങ്ങൾ അടച്ച് സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു .

ബുറാടി സമരം ചെയ്യാനുള്ള പാർക്കല്ല ,അതൊരു തുറന്ന ജയിലാണ് .ബുറാടിയിലേക്ക് പോകുക അല്ല ഞങ്ങൾ ചെയ്യുക .ഡൽഹിയിലേക്കുള്ള അഞ്ചു കവാടങ്ങളും അടയ്ക്കും .സമരം ശക്തമാക്കാൻ തന്നെയാണ് തീരുമാനം .നാല് മാസത്തേക്കുള്ള ഭക്ഷണം ഞങ്ങൾ കരുതിയിട്ടുണ്ട് .ട്രാക്ടറുകളാണ് ഞങ്ങളുടെ താമസമുറികൾ .

ഞങ്ങളുടെ വഴി തടയാൻ റോഡിൽ കുഴികൾ ഉണ്ടാക്കി മനോഹർ ലാൽ ഖട്ടർ നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ .ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി ഞങ്ങൾക്ക് മുമ്പിൽ ചർച്ചയ്ക്ക് ഉപാധികൾ വച്ചിരിക്കുന്നു .

ഞങ്ങളുടെ വേദിയിൽ ഒരു രാഷ്ട്രീയ പാർട്ടികളെയും അനുവദിക്കില്ല .അത് കോൺഗ്രസ് ആയാലും ബിജെപി ആയാലും എ എ പി ആയാലും .എന്നാൽ ഞങ്ങളെ പിന്തുണയ്ക്കുന്ന ചില സംഘടനകൾ ഉണ്ട് .അവരെ ഞങ്ങളുടെ വേദിയിൽ കൊണ്ട് വരും -ഇന്ന് ഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ച് കർഷക സംഘടനാ പ്രതിനിധികൾ പ്രഖ്യാപിച്ചതാണ് ഇക്കാര്യങ്ങൾ .

സർക്കാർ നിർദേശിക്കുന്ന സ്ഥലത്ത് സമരം ചെയ്താൽ തൊട്ടടുത്ത നിമിഷം ചർച്ച ആവാമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം കർഷകരോട് പറഞ്ഞത് .ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമിതിയും അനുബന്ധ സംഘടനകളും കൂടിയാലോചിച്ചാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത് .

ബുറാടി മൈതാനത്തേക്ക് ഒരു കാരണവശാലും പോകേണ്ട എന്നുതന്നെയാണ് കർഷകരുടെ തീരുമാനം .കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരം എന്ന ദൃഢനിശ്ചയത്തിലാണ് കർഷകർ .

Back to top button
error: