NEWS

വാറ്റുചാരായത്തിന് കാശില്ല എന്ന് പറഞ്ഞു ,താജുദ്ധീൻ മാധവനെ തല്ലിക്കൊന്നു ,വിതുര കൊല കേസിലെ പ്രതി പിടിയിൽ

വിതുരയിൽ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി താജുദ്ധീൻ പിടിയിൽ .വീടിനടുത്തുള്ള ഉൾവനത്തിൽ നിന്നാണ് പ്രതിയെ വിതുര പോലീസ് പിടികൂടിയത് .

ബുധനാഴ്ചയാണ് സംഭവം .താജുദീന്റെ വീട്ടിൽ ചാരായം കുടിക്കാൻ വന്നതായിരുന്നു മാധവൻ .ചാരായം കുടിച്ചതിനു ശേഷം മാധവൻ പണമില്ലെന്ന് പറഞ്ഞു .തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി .കയ്യിൽ കിട്ടിയ വടിയെടുത്ത് താജുദ്ധീൻ മാധവനെ അടിച്ചു .മാധവൻ നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി വീണ്ടും തലക്കടിച്ചു .മാധവനെ അവിടെ ഉപേക്ഷിച്ച് താജുദ്ധീൻ വീട്ടിൽ നിന്നിറങ്ങിപ്പോയി .തിരിച്ചു വന്നപ്പോഴേക്കും മാധവൻ മരിച്ചിരുന്നു .

മൃതദേഹം പുറത്ത് കുഴിച്ചിടാം എന്നാണ് ആദ്യം കരുതിയത് .എന്നാൽ വ്യാഴാഴ്ച ആയപ്പോഴേക്കും മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങി .തുടർന്ന് റൂമിനകത്ത് കുഴിയെടുത്ത് കുഴിച്ചിടുക ആയിരുന്നു .പ്രതി താജുദ്ധീനെ നാളെ കോടതിയിൽ ഹാജരാക്കും .

Back to top button
error: