വിദേശ മണ്ണിൽ ഇന്ത്യൻ ടീം വെറും പൂച്ചക്കുട്ടികൾ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു ,ഓസ്‌ട്രേലിയയോട് ഒന്നുകൂടെ തോറ്റതോടെ പരമ്പര നഷ്ടം

ഹിമാലയം കണക്കെ ഉയർന്നു നിന്ന റൺമലയെ അകലെ നോക്കി നിൽക്കാനേ ഇന്ത്യൻ ടീമിന് കഴിഞ്ഞുള്ളു .ഓസ്‌ട്രേലിയയോട് ഒന്ന് കൂടെ തോറ്റ ഇന്ത്യ ഏകദിന പരമ്പര അടിയറ വച്ചു .

ഓസ്‌ട്രേലിയയോട് പൊരുതാൻ ഇന്ത്യ ശ്രമിച്ചു എന്നത് സത്യമാണ് .എന്നാൽ ഇന്ത്യയ്ക്ക് അപ്രാപ്യമായ ലക്ഷ്യമായിരുന്നു അത് .51 റൺസ് വിജയത്തോടെ മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി .

390 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ എടുത്തത് 338 റൺസ് .ആദ്യ മത്സരത്തിലും ഓസ്‌ട്രേലിയയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഇന്ത്യ വീണുപോയിരുന്നു .

വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറെർ .87 ബാളിൽ 89 റൺസെടുത്ത കോലി പുറത്തായതോടെ ഇന്ത്യ കീഴടങ്ങി .കെ എൽ രാഹുലിന്റെ അർദ്ധ സെഞ്ചുറിയും മായങ്ക് അഗർവാളിന്റെ 28 റൺസും ശിഖർ ധവാന്റെ 30 റൺസും ശ്രേയസ് അയ്യരുടെ 38 റൺസും ഹർദിക് പാണ്ഡ്യയുടെ 28 റൺസും ജഡേജയുടെ 24 റൺസും ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചു .

തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അതിവേഗ സെഞ്ചുറി കുറിച്ചു.ഓസ്‌ട്രേലിയൻ നിരയിൽ നാല് പേർ അർദ്ധ സെഞ്ചുറി തികച്ചു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version