LIFENEWS

എൽഡിഎഫിൽ മുന്നണിക്കുള്ളിൽ മത്സരം ,ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ കേരള കോൺഗ്രസ് എമ്മിനെ മറികടക്കാൻ സിപിഐയുടെ കഠിന ശ്രമം

സിപിഐ രണ്ടു തരത്തിലുള്ള പോരാട്ടമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നടത്തുന്നത് .ഒന്ന് എൽഡിഎഫിന്റെ ഭാഗമായി യുഡിഎഫിനെയും ബിജെപിയെയും നേരിടുന്നു .രണ്ട്, മുന്നണിക്കുള്ളിൽ രണ്ടാം സ്ഥാനത്തിനായി കേരള കോൺഗ്രസ് എമ്മിനോട് മത്സരിക്കുന്നു .കോട്ടയത്താണ് ഇതിന്റെ പ്രതിഫലനം .

പാർട്ടി സെക്രട്ടറി കാനത്തിന്റെ ജില്ലയാണ് കോട്ടയം .അവിടെ പാർട്ടിയെ ഒരിക്കലും എൽഡിഎഫിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പോകാൻ അനുവദിക്കരുത് എന്നാണ് നിർദേശം .തന്ത്രങ്ങൾ മെനയാൻ മൂന്ന് ദിവസമാണ് കാനം കോട്ടയത്ത് തങ്ങിയത് .

കേരള കോൺഗ്രസ് എം മുന്നണിയിൽ എത്തുന്നതിനെ ഏറ്റവുമധികം എതിർത്തത് കോട്ടയത്തെ സിപിഐ ആണ് .അവർ നേരത്തെ തന്നെ ഈ പ്രതിസന്ധി കണ്ടിരുന്നു .ജയിച്ച സീറ്റുകൾ സിറ്റിംഗ് സീറ്റുകൾ ആക്കാമെന്ന് സിപിഐഎം പറഞ്ഞപ്പോൾ തന്നെ അതിനെ എതിർത്തത് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ആണ് .പാലാ ,കടുത്തുരുത്തി മേഖലകളിൽ ഒക്കെ സിപിഐ സിപിഐഎമ്മിനെതിരെ വരെ പത്രിക നൽകിയാണ് തങ്ങളുടെ സീറ്റുകൾ ചോദിച്ച് വാങ്ങിയത് .

കേരള കോൺഗ്രസിന്റെ ജന്മ നാടാണ് കോട്ടയം .അതുകൊണ്ട് ജോസിന് ജയിക്കാതെ വയ്യ .ജോസും രണ്ട് തരത്തിലുള്ള പോരാട്ടമാണ് നടത്തുന്നത് .ഒന്ന് രാഷ്ട്രീയ പോരാട്ടം .രണ്ട് പി ജെ ജോസഫുമായുള്ള ദ്വന്ദ യുദ്ധം .

തുടക്കം മുതൽ തന്നെ കോട്ടയത്ത് സീറ്റ് കുറയാതിരിക്കാൻ സിപിഐ ശ്രമിച്ചിരുന്നു .എന്നിട്ടും കോട്ടയം ജില്ലയിൽ 20 സീറ്റുകൾ സിപിഐ വിട്ടുനൽകി .ജോസ് ജയിച്ചാൽ തുടർന്നങ്ങോട്ട് ക്ലെയിം വരുമെന്ന് സിപിഐയ്ക്ക് അറിയാം .ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷൻ സിപിഐഎം ചോദിച്ചെങ്കിലും തർക്കിച്ച് തർക്കിച്ച് ഒന്ന് മാത്രമാണ് സിപിഐ കൊടുത്തത് .

210 സീറ്റുകളിൽ ആണ് കോട്ടയത്താകെ മൂന്നു തലങ്ങളിൽ ആയി സിപിഐ മത്സരിക്കുന്നത് .ഇതിൽ നാലിൽ മൂന്നു സീറ്റുകളിൽ ജയമാണ് സിപിഐ ലക്‌ഷ്യം .2015 ൽ 112 സീറ്റുകളിൽ സിപിഐ ജയിച്ചിരുന്നു .ഇത് ജില്ലയിൽ ആകെയുള്ള സീറ്റുകൾ വച്ച് നോക്കുമ്പോൾ 10 % മേ വരൂ .

പാലാ ,കടുത്തുരുത്തി മേഖലകളിൽ കൂടുതൽ സീറ്റുകളിൽ ജയിച്ചു കയറി എണ്ണം തികയ്ക്കാമെന്നാണ് സിപിഐ കരുതുന്നത് .ഇതിനു ജോസ് വിഭാഗത്തിന്റെ നിർലോഭ പിന്തുണ വേണം .അതുകൊണ്ട് തന്നെ താഴെ തട്ടിൽ മികച്ച സൗഹൃദം പുലർത്തണമെന്ന് പാർട്ടി അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

Back to top button
error: