LIFENEWS

കോവിഡ് വാക്സിന്റെ അടിയന്തിര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് വാക്സിന്റെ അടിയന്തിര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് .കേന്ദ്ര സർക്കാരിനോടാണ് അനുമതി തേടിയത് .രണ്ടാഴ്ചക്കകം രാജ്യത്ത് വിതരണം ചെയ്യാൻ നടപടി പൂർത്തിയാക്കും .

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ,ആസ്ട്രസിനെക്കാ ,സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത് .കൊവിഷീൽഡ് എന്നാണ് വാക്സിന്റെ പേര് .

പ്രധാനമന്ത്രി ശനിയാഴ്ച സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചിരുന്നു .”സിറം ഇൻസ്റ്റിറ്റ്യൂട്ട് അധുകൃതരുമായി ചർച്ച നടത്തി .കോവിഡ് വാക്സിൻ നിർമ്മാണത്തിന്റെ പുരോഗതി അവർ വ്യക്തമാക്കി .നിർമ്മാണം എങ്ങിനെ കൂട്ടാം എന്നതടക്കം സംസാരിച്ചു .”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു .

Back to top button
error: