NEWS

കർഷകരോട് മാപ്പു പറയും വരെ ഹരിയാന മുഖ്യമന്ത്രിയോട് സംസാരിക്കില്ല ,പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രഖ്യാപനം

കർഷകരോട് മാപ്പു പറയും വരെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനോട് സംസാരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് .കർഷകരെ റോഡിൽ തടഞ്ഞും വെള്ളം ചീറ്റിയും കണ്ണീർ വാതകം പ്രയോഗിച്ച് ഉപദ്രവിച്ചും കഷ്ടപ്പെടുത്തിയതിനെ കുറിച്ച് ഖട്ടർ മാപ്പ് പറയണമെന്നും അമരീന്ദർ സിങ് ആവശ്യപ്പെട്ടു .

“എന്നെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു കിട്ടിയില്ല എന്ന് ഖട്ടർ നുണ പറയുകയാണ് .ഇപ്പോൾ പാവം കർഷകരോട് അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത് .ഞാൻ ഖട്ടറിനോട് ഇനി സംസാരിക്കില്ല .പഞ്ചാബിലെ കർഷകരോട് അദ്ദേഹം മാപ്പു ചോദിക്കട്ടെ “അമരീന്ദർ സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

കർഷകരെ ഹരിയാനയിൽ തടഞ്ഞ നടപടിയെ അമരീന്ദർ സിങ് അപലപിച്ചു ,ഡൽഹി സർക്കാർ കർഷകർക്കുള്ള വിലക്കുകൾ നീക്കിയിട്ടും ഹരിയാന സർക്കാർ തടയുകയായിരുന്നു ,”ഇതിനിടയിൽ ഇടപെടാൻ ഖട്ടർ ആരാണ് ?കർഷക സമരത്തിലും ചർച്ചയിലും ഖട്ടറിന് എന്ത് കാര്യം ?”അമരീന്ദർ സിങ് ചോദിച്ചു .

Back to top button
error: