NEWS

രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ ഭാവവും സ്വരവും മാറി ,മുഖ്യമന്ത്രിയ്ക്ക് തന്നെ ഒന്നും ചെയ്യാനാവില്ല ,വെല്ലുവിളിച്ച് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി .തൃശൂരിൽ മീറ്റ് ദ പ്രസിലാണ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത് .

സ്വർണക്കടത്ത് അന്വേഷിക്കാൻ കത്തയച്ചത് മുഖ്യമന്ത്രിയാണ് .അന്വേഷണം ആരിലേയ്ക്ക് വേണമെങ്കിലും എത്തട്ടെ എന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ് എന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു .

എന്നാൽ സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന ഘട്ടം വന്നപ്പോൾ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി .ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കുകൂടി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം .ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ പിന്നെന്തിനു അന്വേഷണത്തെ ഭയപ്പെടണം എന്നും രമേശ് ചെന്നിത്തല ചോദിച്ചു .

കേരളത്തിലെ ഒരു ഡസനോളം യു ഡി എഫ് എംഎൽഎമാർക്കെതിരെ കേസ് എടുക്കാൻ ആണ് പാർട്ടി തീരുമാനം .ഇടതുമുന്നണിയും മുഖ്യമന്ത്രിയും അഴിമതിയുടെ ചെളിയിൽ കുളിച്ചു കിടക്കുകയാണ് .ഈ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിന്റെ മേൽ കൂടി ചെളി പുരട്ടാനുള്ള നീക്കം ആണ് നടക്കുന്നത് .വസ്തുതയുമായി ബന്ധമില്ലാത്ത കള്ള മൊഴിയുമായാണ് തന്നെ കുടുക്കാൻ ഇറങ്ങിയിരിക്കുന്നത് .എന്നാൽ തനിയ്ക്ക് മുഖ്യമന്ത്രിയെ ഭയമില്ലെന്നും തന്നെ ഒന്നും ചെയ്യാൻ ആവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

Back to top button
error: