NEWS

കോണ്‍ഗ്രസിന്റെ ദേശീയ ട്രഷററായി പവന്‍കുമാര്‍ ബന്‍സാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ ട്രഷററായി പവന്‍കുമാര്‍ ബന്‍സാലിനെ നിയമിച്ചു. എഐസിസി ട്രഷറര്‍ ആയിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബന്‍സാലിനെ നിയമിച്ചത്. നിയമനം ഉടന്‍ പ്രാബല്യത്തില്‍ നിലവില്‍ വന്നതായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി ക.സെി വേണുഗോപാല്‍ അറിയിച്ചു.

മുന്‍കേന്ദ്രമന്ത്രിയായിരുന്ന ബന്‍സാലിന് അധിക ചുമതലയായാണ് ഇടക്കാല ട്രഷറര്‍ പദവിയും നല്‍കിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പവന്‍കുമാര്‍ ബന്‍സാല്‍ മന്‍മോഹന്‍ സിങ് മന്ത്രി സഭയില്‍ റെയില്‍വേ റെയില്‍വേ മന്ത്രിയായിരുന്നിട്ടുണ്ട്. ഛണ്ഡിഘട്ടില്‍ നിന്ന് നാലുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Back to top button
error: