NEWS

“സോളാറിൽ സത്യം പുറത്ത് വരും ,പൊതുപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ഇത് സ്വാഭാവികം “

സോളാർ കേസിൽ സത്യം പുറത്ത് വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .കേസിൽ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുക ആയിരുന്നു ഉമ്മൻ ചാണ്ടി .

പൊതുപ്രവർത്തനത്തിനു ഇറങ്ങുമ്പോൾ ഇത്തരം ആരോപണം നേരിടേണ്ടി വരും .തനിക്കാരോടും പരാതിയില്ല .ആരോടും പ്രതികാരം ചെയ്യാൻ ഇല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി .

സോളാർ കേസിൽ ഉമ്മൻ ചാണ്ടി നിരപരാധി ആണെന്നും കെ ബി ഗണേഷ് കുമാർ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രെട്ടറി സി മനോജ് കുമാർ എന്ന ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു .

Back to top button
error: