NEWS

“ഞാൻ കളിപ്പാവ അല്ല “മനോജിന്റെ ആരോപണം നിഷേധിച്ച് സോളാർ കേസിലെ പരാതിക്കാരി

സോളാർ കേസിൽ കെ ബി ഗണേഷ് കുമാറിനെതിരെയുള്ള സി മനോജ്‌കുമാറിന്റെ ആരോപണങ്ങൾ നിഷേധിച്ച് പരാതിക്കാരി .യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി കൊടുക്കരുത് എന്ന് സമ്മർദ്ദമുണ്ടായിരുന്നു .താൻ ആരുടെയും കളിപ്പാവ അല്ല .മനോജ്‌കുമാർ കേസ് അട്ടിമറിയ്ക്കാൻ കൂട്ട് നിന്ന ആൾ .ഗണേഷ് കുമാറുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നുവെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു .

മനോജ് കുമാറിന്റെ ഫോൺ രേഖകൾ പരിശോധിക്കണം .തെളിവ് പുറത്ത് വിടാൻ താൻ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു .എല്ലാം അന്വേഷിക്കട്ടെ എന്നും പരാതിക്കാരി പറഞ്ഞു .

ശരണ്യ മനോജിന്റെ വെളിപ്പെടുത്തലുകൾ പരാതിക്കാരിയുടെ അഭിഭാഷകൻ ആയിരുന്ന ഫെനി ബാലകൃഷ്ണൻ ശരി വെച്ചിരുന്നു .ഇത് നിഷേധിച്ചാണ് പരാതിക്കാരി രംഗത്തെത്തിയത് .

Back to top button
error: