NEWS

കെ എസ് എഫ് ഇ റെയ്ഡ് :തോമസ് ഐസക് പിണറായിയുടെ വിജിലൻസുമായി ഇടയുന്നു ,റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ല

കെ എസ് എഫ് ഇയിലെ റെയ്‌ഡിൽ ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയൻറെ കീഴിലുള്ള വിജിലൻസിനോട് ഇടയുന്നു .റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്ന് തോമസ് ഐസക് പറഞ്ഞു .

വിജിലൻസ് കണ്ടെത്തലുകൾ തോമസ് ഐസക് തള്ളി .കെ എസ് എഫ് ഇയുടെ വരുമാനം എല്ലാ ദിവസവും ട്രെഷറിയിൽ അടക്കാൻ ആകില്ല .റെയ്ഡ് നടത്താനുള്ള തീരുമാനം അസംബന്ധമാണ് .പല ഓഡിറ്റ് ഉള്ള സ്ഥാപനമാണ് കെ എസ് എഫ് ഇ എന്നുംതോമസ് ഐസക് പറഞ്ഞു .

സംസ്ഥാനത്തെ കെ എസ് എഫ് ഇ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് .20 ഓഫീസുകളിൽ നടക്കാൻ പാടില്ലാത്ത പലതും നടന്നതായാണ് കണ്ടെത്തൽ .ചിട്ടികളിൽ ആളുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും തട്ടിപ്പ് നടത്തിയതായി വിജിലൻസ് റെയ്‌ഡിൽ കണ്ടെത്തി .

കെഎസ്എഫ്ഇ ഓഫീസുകളിൽ സ്വർണപണയത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട് .നാല് ഓഫീസുകളിലാണ് ഇത്തരത്തിൽ ക്രമക്കേട് നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളത് .സ്വർണം സൂക്ഷിക്കുന്നതിൽ സുരക്ഷാ വീഴ്ച ഉണ്ടെന്നും കണ്ടെത്തൽ ഉണ്ട് .

പുതുതായി ചേർക്കുന്ന ചിട്ടികളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട് .ചിട്ടി ലേലങ്ങളിൽ ഒത്തുകളി നടന്നിട്ടുണ്ട് .ചിട്ടിക്ക് ആളെണ്ണം തികയാതെ വന്നാൽ കെ എസ് എഫ് ഇയുടെ പണം തന്നെ ഇറക്കി ആളെ ചേർക്കുന്നതായി ബോധിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലുമുണ്ട് .

ചിട്ടികളിൽ ഒത്തുകളി ,ബിനാമികളെ വച്ച് ചിട്ടി നടത്തൽ തുടങ്ങി വ്യാപക പരാതികൾ ആണ് കെ എസ് എഫ് ഇയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത് .ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയുമായി സർക്കാരിന് വിജിലൻസ് കൈമാറും എന്നാണ് സൂചന .

അതേസമയം വിജിലൻസിന്റെ കണ്ടെത്തലുകൾ കെ എസ് എഫ് ഇ ചെയർമാൻ പീലിപ്പോസ് തോമസ് തള്ളി .കള്ളപ്പണ നിക്ഷേപത്തിന് സാധ്യത ഇല്ല .സി എ ജി ,ധനകാര്യ ,ലോക്കൽ ഫണ്ട് ,ആഭ്യന്തര ഓഡിറ്റ് കെ എസ് എഫ് ഇയിൽ നടക്കുന്നുണ്ടെന്ന് പീലിപ്പോസ് തോമസ് അറിയിച്ചു .ചില ചിട്ടികളിൽ തിരിച്ചടവുകൾ മുടങ്ങുമ്പോൾ പകരം വരിക്കാരെ ചേർക്കാറുണ്ട് .അത് സ്വാഭാവികമാണ് .സ്വർണം കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്നും ഇൻഷൂറൻസ് ഉണ്ടെന്നും പീലിപ്പോസ് തോമസ് വ്യക്തമാക്കി .

Back to top button
error: