കെ എസ് എഫ് ഇയിൽ ഗുരുതര ക്രമക്കേട്,വിജിലൻസ് റെയ്‌ഡിൽ ലഭിച്ചത് നിർണായക വിവരങ്ങൾ

സംസ്ഥാനത്തെ കെ എസ് എഫ് ഇ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ .20 ഓഫീസുകളിൽ നടക്കാൻ പാടില്ലാത്ത പലതും നടന്നതായാണ് കണ്ടെത്തൽ .ചിട്ടികളിൽ ആളുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും തട്ടിപ്പ് നടത്തിയതായി വിജിലൻസ് റെയ്‌ഡിൽ കണ്ടെത്തി .

കെഎസ്എഫ്ഇ ഓഫീസുകളിൽ സ്വർണപണയത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട് .നാല് ഓഫീസുകളിലാണ് ഇത്തരത്തിൽ ക്രമക്കേട് നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളത് .സ്വർണം സൂക്ഷിക്കുന്നതിൽ സുരക്ഷാ വീഴ്ച ഉണ്ടെന്നും കണ്ടെത്തൽ ഉണ്ട് .

പുതുതായി ചേർക്കുന്ന ചിട്ടികളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട് .ചിട്ടി ലേലങ്ങളിൽ ഒത്തുകളി നടന്നിട്ടുണ്ട് .ചിട്ടിക്ക് ആളെണ്ണം തികയാതെ വന്നാൽ കെ എസ് എഫ് ഇയുടെ പണം തന്നെ ഇറക്കി ആളെ ചേർക്കുന്നതായി ബോധിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലുമുണ്ട് .

ചിട്ടികളിൽ ഒത്തുകളി ,ബിനാമികളെ വച്ച് ചിട്ടി നടത്തൽ തുടങ്ങി വ്യാപക പരാതികൾ ആണ് കെ എസ് എഫ് ഇയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത് .ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയുമായി സർക്കാരിന് വിജിലൻസ് കൈമാറും എന്നാണ് സൂചന .

അതേസമയം വിജിലൻസിന്റെ കണ്ടെത്തലുകൾ കെ എസ് എഫ് ഇ ചെയർമാൻ പീലിപ്പോസ് തോമസ് തള്ളി .കള്ളപ്പണ നിക്ഷേപത്തിന് സാധ്യത ഇല്ല .സി എ ജി ,ധനകാര്യ ,ലോക്കൽ ഫണ്ട് ,ആഭ്യന്തര ഓഡിറ്റ് കെ എസ് എഫ് ഇയിൽ നടക്കുന്നുണ്ടെന്ന് പീലിപ്പോസ് തോമസ് അറിയിച്ചു .ചില ചിട്ടികളിൽ തിരിച്ചടവുകൾ മുടങ്ങുമ്പോൾ പകരം വരിക്കാരെ ചേർക്കാറുണ്ട് .അത് സ്വാഭാവികമാണ് .സ്വർണം കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്നും ഇൻഷൂറൻസ് ഉണ്ടെന്നും പീലിപ്പോസ് തോമസ് വ്യക്തമാക്കി .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version