കിം കിം കിം… പാടി മഞ്ജു; ഏറ്റെടുത്ത് ആരാധകര്‍

ഞ്ജുവാര്യരെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ചിത്രത്തിന്റെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഞ്ജുവാര്യര്‍ പാടിയിരിക്കുന്ന കിം കിം കിം എന്ന ഈ ഗാനം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മണിക്കൂറുകള്‍ക്കകം അരലക്ഷത്തോളം പ്രേകഷകരെയാണ് പാട്ട് നേടിയത്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദര്‍ ആണ്.

ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ മലയാള ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായാണ് ഒരുക്കുന്നത്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

മഞ്ജു വാര്യര്‍ക്ക് പുറമേ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ബേസില്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

റാം സുരേന്ദറിനെക്കൂടാതെ ഗോപി സുന്ദറും ജേക്‌സ് ബിജോയ്യും ചിതത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ് ആണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version