NEWS

24 മണിക്കൂറിനിടെ 41,322 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് നിരക്കില്‍ ദിനംപ്രതി വര്‍ധനവാണ് കാണാന്‍ കഴിയുന്നത്.
രാജ്യത്ത് ഇതുവരെ 93.51 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 485 പേര്‍ മരണപ്പെട്ടു. ഇതോടെ ഇന്ത്യയില്‍ 1,36,200 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലിവില്‍ 4,54,940 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 87,59,969 പേര്‍ ഇതിനോടകം രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. ഇതില്‍ 33 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

Back to top button
error: