NEWS

ഇറാൻറെ ആണവ ശാസ്ത്രജ്ഞനെ വെടിവെച്ചുകൊന്നു

ഇറാന്റെ ആണവ ,മിസൈൽ ശാസ്ത്രജ്ഞനെ വെടിവെച്ചു കൊന്നു .തലസ്ഥാനമായ ടെഹ്റാനിൽ വച്ചാണ് മൊഹ്‌സിൻ ഫക്രിസദേയെ വെടിവെച്ചു കൊന്നത് .കാറിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം .അജ്ഞാത സംഘമാണ് വെടിവച്ചത് .

പരുക്കേറ്റ മൊഹ്‌സിനെ അംഗരക്ഷകർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇറാന്റെ ആണവ ,മിസൈൽ പദ്ധതികളുടെ തലച്ചോർ എന്നാണ് മൊഹ്‌സിൻ അറിയപ്പെടുന്നത് .അമേരിക്കയുടെയും ഇസ്രയേലിന്റെയും നോട്ടപ്പുള്ളി ആണ് മൊഹ്‌സിൻ.

ഇസ്രായേൽ ആണ് കൊലപാതകം നടത്തിയത് എന്ന് ഇറാൻ ആരോപിച്ചു .പ്രതികാരം ചെയ്യുമെന്നും ഇറാൻ ആരോപിച്ചു .

Back to top button
error: