NEWS

പോലീസ് നിയമ ഭേദഗതിയിൽ തെറ്റ് ഏറ്റുപറഞ്ഞ് സിപിഐഎം ,പാർട്ടിയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് എ വിജയരാഘവൻ

പോലീസ് നിയമഭേദഗതിയിൽ തെറ്റ് സമ്മതിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .ഇക്കാര്യത്തിൽ പാർട്ടിയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായി .സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിലാണ് വിജയരാഘവൻ ഇക്കാര്യം പറഞ്ഞത് .

പാർട്ടിയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായ പശ്ചാത്തലത്തിലാണ് തിരുത്തൽ നടപടികൾ സ്വീകരിച്ചത് .മുഖ്യമന്ത്രിയ്‌ക്കോ ഉപദേശകർക്കോ ആണോ ജാഗ്രതക്കുറവ് ഉണ്ടായത് എന്ന ചോദ്യത്തിന് പാർട്ടിയ്ക്കാണ് ജാഗ്രതക്കുറവ് എന്നായിരുന്നു വിജയരാഘവന്റെ ഉത്തരം .ഇതാദ്യമായാണ് പോലീസ് നിയമ ഭേദഗതിയിൽ സിപിഎം വീഴ്ച സമ്മതിക്കുന്നത് .

Back to top button
error: