LIFETRENDING

രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ ടീം വീണ്ടും…. ” സണ്ണി ” ടീസര്‍ റിലീസ്

യസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ ‘സണ്ണി’യുടെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ‘സണ്ണി’യില്‍ ഒരു മ്യുസീഷനായാണ് ജയസൂര്യ എത്തുന്നത്.

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “സണ്ണി “. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു.

സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസെെനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്.

Back to top button
error: